കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മല പ്പുറം തെക്കന്‍ കുറ്റൂരില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം: കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മലപ്പുറം തിരൂ രിലും സില്‍വര്‍ ലൈന്‍ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് വൃക്ഷതൈകള്‍ നട്ട് സമര സമിതി പ്രതി ഷേധം ഉയര്‍ത്തി. പരപ്പനങ്ങാടി, തൃക്കണ്ടിയൂര്‍, താനാളൂര്‍ തെക്കന്‍ കുറ്റൂര്‍ കോലുപാലം മേഖലക ളിലാണ് മരം നട്ടത്. സമരക്കാരുടെ നേതൃത്വത്തില്‍ സില്‍വര്‍ ലൈന്‍ കുറ്റികളെ പിഴുതുമാറ്റി പ്രതീ കാത്മകമായി ശവസംസ്കാരവും നടത്തി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തിന് അണിനിരന്നു. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചായിരുന്നു ഈ വേറിട്ട സമരരീതി.മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂര്‍, താനാളൂര്‍ തെക്കന്‍ കുറ്റൂര്‍ കോലുപാലം മേഖലകളിലും പ്രതിഷേധം സംഘടിപ്പിച്ചു. സമരക്കാ രുടെ നേതൃത്വ ത്തില്‍ കെ റെയില്‍ കുറ്റികള്‍ പിഴുതുമാറ്റി പ്രതീകാത്മകമായി ശവസംസ്കാര വും നടത്തി. കെ റെയിലിനെതിരെ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടി പ്പിച്ചത്.
പരിസ്ഥിതി ദിനത്തില്‍ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതി ഷേധം നടത്തി.എറണാകുളം പൂക്കാട്ടുപടിയില്‍ 99 വാഴകള്‍ നട്ടാണ് സി ല്വര് ലൈനിന് എതിരെ പ്രതിഷേധിച്ചത്. നിയമസഭയില്‍ സില്‍വര്‍ ലൈനിനെതിരെ ശബ്ദിക്കാത്ത 99 ഭരണപക്ഷ എംഎല് എമാരെ പ്രതിനിധീകരിച്ചാണ് വാഴനട്ടുള്ള പ്രതിഷേധം.
സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുത് മാറ്റി പകരം മരം നട്ടുകൊണ്ടും പ്രതിഷേധം അരങ്ങേറി. കളമശേരിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്ഗ്ര സ് നേതാക്കളായ ജെബി മേത്തര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും സമരസമിതി ക്കൊപ്പം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സര് ക്കാര് പാഠം പഠിക്കണമെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും നേതാക്കള്‍ ആവ ശ്യപ്പെട്ടു.