പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ചെങ്ങന്നൂര്‍ : പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരി ച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ശനിയാഴ്ച രാവിലെയാണ് അനീഷ് വീട്ടിലെത്തിയത്. ജോലി സമ്മര്‍ദത്തെ കുറിച്ച് അ മ്മയോട് സൂചിപ്പിച്ച ശേഷം മുകളിലെ മുറിയിലേക്ക് പോകുകയായി രുന്നു
ഏറെ നേരം കാണാതായിട്ടും മകനെ കാണാതായതോടെ അമ്മ അന്വേഷിച്ച് മുറിയില്‍ എത്തിയ പ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അനീ ഷിനെ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജോലിയില്‍ നേരുടുന്ന മാനസിക സമ്മര്‍ദത്തെ കുറിച്ച് അനീഷ് സുഹൃത്തുക്കളോടും നേരത്തെ പറ ഞ്ഞി രുന്നു. മൂന്ന് ദിവസം മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്ന തായും വിവരമുണ്ട്.