കായംകുളം ഗവണ്മെന്റ് യു പി സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് അവശനിലയില്‍.12 കുട്ടികളെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: കായംകുളം ഗവണ്മെന്റ് യു പി സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നി ന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് അവശനിലയില്‍.12 കുട്ടികളെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് രാവിലെയോടെ കുട്ടിക ള്‍ക്ക് വീ ണ്ടും ക്ഷീണവും വയറുവേദന യും അനുഭവപ്പെടുകയായിരുന്നു. ആരുടേയും നില ഗുരു തരമല്ല.
ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോര് ട്ടുകള്. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിലെ ത്തി പരിശോധന ആരംഭി ച്ചു.
സ്കൂള്‍ തുറന്ന് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇത് രണ്ടാമത്തെ സംഭവമാണ് ഉച്ചഭക്ഷണം കഴിച്ച് കു ട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദി വസംവിഴിഞ്ഞം വെങ്ങാനൂ ര്‍ ഉച്ചക്കട എല്‍എംഎസ് എല്‍പി സ്കൂളിലെ 25 ഓളം കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉ ണ്ടായിരുന്നു.