തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പായതോടെ മുന്‍മന്ത്രി കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൗണ്ടിങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത്
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പായതോടെ മുന്‍മന്ത്രി കെ വി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം.കൗണ്ടിങ് സെ ന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത്. യുഡിഎഫ് പ്രവര്‍ത്തകരില്‍ ചിലര്‍ തിരുത മീനുമായെത്തി കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ കെ വി തോമസ് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിന് പിന്തുണ യറിയിച്ചത് തൃക്കാക്കരയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമോയെന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ ശങ്കകള്‍ അസ്ഥാനത്താക്കി വമ്പിച്ച മുന്നേറ്റമാണ് ലീഡ് നിലയില്‍ ഉമ തോമസിന് നേടാനായത്.
അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധി ക്കട്ടെ യെന്ന് കെ വി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരം ഗം വോട്ടെണ്ണലില്‍ വ്യക്ത മാണ്. കേര ളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറ ഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരു ന്നത്. ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമു ണ്ടെന്നും തോമസ് പറ ഞ്ഞു.










