കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശി റിസ്വാന(21)യുടെ ദുരൂഹ മരണത്തില്‍ ഭര്‍ ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശി റിസ്വാന(21)യുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവി നെയും ഭര്‍തൃപിതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഭര്‍ ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എ ന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ,സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമ ത്തിയാണ് അറ സ്റ്റ്.
മേയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിസ്വാന വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍ തൃവീട്ടുകാര്‍ പറഞ്ഞത്.
മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹ തയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോ പണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.












