ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ താത്കാലിക ജീവനക്കാരനെ എറണാകുളം മെഡിക്കല്‍ കോളജ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെ ഡിക്കല്‍ കോളജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി കോളനി യിലെ അരിമ്പാറ വീട്ടില്‍ കെ ഷിബുവിനെതിരെയാണ് നടപടി
കൊച്ചി : തൃക്കാക്കര മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരി പ്പിച്ചതിന് അറസ്റ്റിലായ താത്കാലിക ജീവനക്കാരനെ എറണാകുളം മെഡിക്കല്‍ കോളജ് ജോലിയി ല്‍ നിന്ന് പിരിച്ചുവിട്ടു. മെഡിക്കല്‍ കോളജില്‍ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശ്ശേരി എ ച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടില്‍ കെ ഷിബുവിനെതിരെയാണ് നടപടി.
ഷിബുവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസിന് കൈമാറി. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച വീഡിയൊ മറ്റു ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോ ളേജില്‍ ഐഎന്‍ടിയുസി നേതാവായ ഷിബു പ്രദേശത്തെ മുന്‍നിര കോണ്‍ഗ്രസ് പ്രവര്‍ത്തകനു മാണ്. ആര്‍ടി ആക്ട്, ഐടി ആക്ട് സെക്ഷന്‍ 67 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മെഡിക്കല്‍ കോള ജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
സംഭവത്തില്‍ അഞ്ചുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ജീവനക്കാരനാ യ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ശിവദാസനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ജോ ജോ സഫി നെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വ രാജ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.