നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരതിനെ 15-ാം പ്രതി യാക്കി അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമ ര്‍പ്പിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശര ത്തിന്റെ കൈവശം എത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ച തും ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃ ശ്യങ്ങള്‍ ശരത്തിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയെ ആക്രമിച്ച കേ സ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അ പായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശര ത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും.
ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും. ശരത് ഉള്‍പ്പെടെ ഇതേ വ രെ പ്രതിയാക്കിയത് 15 പേരെയൊണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെ ച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊ ഴി നല്‍കിയിരുന്നു.











