പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെ നീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കി യിരുന്നുവെന്നും ഇങ്ങനെ പണം നല്‍കാനാണ് ഭാര്യ നജ്ലയില്‍ നിന്ന് കൂടു തല്‍ സ്ത്രീധന തുക ആവശ്യപ്പെട്ടതെന്നും അന്വേഷണ സംഘം
ആലപ്പുഴ : പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെ നീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്ര തി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കി യിരുന്നുവെന്നും ഇങ്ങനെ പണം നല്‍കാനാണ് ഭാര്യ നജ്ലയില്‍ നിന്ന് കൂടുതല്‍ സ്ത്രീധന തുക ആവശ്യ പ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധു വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഒരു ലക്ഷത്തിനടുത്ത് പണമാണ് റെനീസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്.
സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ റെനീസിനെ അറസ്റ്റ് ചെയ്തിരു ന്നു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. കൂടുതല്‍ സ്ത്രീധനം ആവ ശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മറ്റ് സ്ത്രീകളുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നു .നജ്ലയെ പുറത്തിറങ്ങാന്‍ പോ ലും അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ റെനീ സിന്റെ ഭാര്യ നജ്‌ല മക്കളായ ടിപ്പു സുല്‍ ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുന്നുംപുറത്തുള്ള എ ആര്‍ ക്യാമ്പിലെ പൊലീസ് ക്വാ ട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെ നീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാ ണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുക യായിരുന്നു.