കബഡി താരവും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നയാളുമായ അനന്തു വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് ബീച്ചില്‍ ഫുട്‌ബോള്‍ തട്ടികളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
അബുദാബി : സുഹൃത്തുക്കളുമൊത്ത് വൈകീട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരണമടഞ്ഞു.
അബുദാബിയില്‍ ഫ്യൂചര്‍ പൈപ് ഇന്‍ഡസ്ട്രിയില്‍ ഓപറേറ്റായി ജോലി നോക്കുന്ന കാസര്‍ഗോഡ് അച്ചാംതുരത്ത് സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്.
കുഴഞ്ഞുവീണ അനന്തുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
അച്ചാംതുരുത്ത് പടിഞ്ഞാറെമാട് എകെ രാജുവിന്റെ മകനാണ്. മാതാവ് ടിവി പ്രിയ. ആതിര സഹോദരിയാണ്.
വിവാഹം നാട്ടില്‍ വെച്ച് ഉറപ്പിച്ച ശേഷം അബുദാബിയിലെത്തിയിട്ട് അധികനാളായിട്ടില്ലെന്നും സെപ്തംബറില്‍ വിവാഹം നടത്താനായുള്ള തയ്യാറെടുപ്പിലായിരുന്നു അനന്തുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.