പാലക്കാട് മുട്ടിക്കുളങ്ങരയില്‍ വയലില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ ക ണ്ടെ ത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ക സ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദര്‍ ശിച്ച ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ വയലില്‍ രണ്ട് പൊലീസുകാരെ മ രിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബ ന്ധ പ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുട്ടിക്കു ളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അത്തിപ്പറ്റ സ്വദേശി മോഹന്‍ദാസ്, എലവ ഞ്ചേരി സ്വദേശി അശോകന്‍ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേര്‍ന്നുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരു ടേയും ദേഹത്ത് പൊള്ളലേ റ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദ ര്‍ശിച്ച ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. പന്നിക്കുവച്ച കെ ണിയില്‍പ്പെട്ടാണ് ഇരുവരും മരിക്കാനിടയായതെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ സാധ്യതകളും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വിദഗ്ധ പരിശോധനയ്ക്കു ശേഷം മാ ത്രമേ മരണ കാര ണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു.
കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതിക്കെണി സ്ഥാപിക്കാറുണ്ടെന്നാണ് പിടി യിലായവര്‍ സമ്മതിച്ചു. വാര്‍ ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയി ലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ക്യാംപി നോട് ചേര്‍ന്നുള്ള വയ ലില്‍ മരിച്ച നിലയില്‍ പൊലിസുകാരെ കണ്ടെത്തിയത്. കൊയ്ത്തു കഴിഞ്ഞ പാ ടത്താ ണ് മൃതദേഹങ്ങള്‍ കണ്ടത്. 200 മീറ്റര്‍ അകലത്തായിട്ടാണ് മൃതദേഹ ങ്ങള്‍ കിടന്നിരുന്നത്. സ്ഥലത്ത് വൈ ദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യു തവേലിയോ ഇല്ല. മൃതശരീരങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോ ക്കേല്‍ക്കാനു ള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നട ത്തി. എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റും കായികതാരവുമായ സിനിമോളുടെ ഭര്‍ത്താവാണ് മരിച്ച അശോകന്‍.











