പ്രവാസി വ്യവസായി ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണം കൊലപാ തകമാണെന്ന് ആരോപണവുമായി കുടുംബം. മകന്റെ ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബ ന്ധം പുലര്‍ത്തിയത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതി നു ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും മാതാവ് സൈറാബി
കോഴിക്കോട്: പ്രവാസി വ്യവസായി ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണം കൊലപാ തകമാണെന്ന് ആരോപണവുമായി കുടുംബം.നിലമ്പൂരിലെ വൈദ്യന്റെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ലാപ്‌ടോപ്പിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളാണ് മര
ണം കൊലപാതകമെന്നതി ലേക്ക് വിരല്‍ ചൂണ്ടുന്നത്. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തില്‍ നീതി ലഭിക്കണമെന്നും ഹാരിസിന്റെ മാതാവ് സൈറാ ബി പറഞ്ഞു.
2020 മാര്‍ച്ചിലാണ് അബുദാബിയിലെ മുറിയില്‍ ഹാരിസിനെ മരിച്ച നിലയി ല്‍ കണ്ടെത്തിയത്. കൂടെ ഒരു യുവതിയും മുറിയില്‍ മരണപ്പെട്ടിരുന്നു. ഹാ രിസ് കൈ ഞരമ്പ് മുറിച്ചും കൂടെയുണ്ടായിരുന്ന യുവതി ശ്വാസം മുട്ടിയും മരിച്ചു എന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. എന്നാല്‍ ആത്മഹത്യ ചെയ്യേ ണ്ടതായ വിഷയങ്ങളൊന്നുമില്ലെന്നും ഹാരിസ് അങ്ങനെ ചെയ്യില്ലെന്നും വീ ട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അബു ദാബി പൊലീസ് കേസ് ആത്മഹത്യ യായി എഴുതിത്തള്ളി.
കേസിലെ കൂട്ടുപ്രതികള്‍ നല്‍കിയ പെന്‍ഡ്രൈവില്‍ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതി യുടെ ബ്ലൂപ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പല ഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.
ഷൈബിന്റെ ലാപ്‌ടോപ്പിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകളിലും ശബ്ദ സന്ദേശങ്ങളിലും ഹാരി സിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം നട ത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെയും വീട്ടു കാരുടെയും ആവശ്യം.

ഭാര്യയുമായുള്ള ബന്ധം മകന്‍ ചോദ്യം ചെയ്തതാണ്
കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാതാവ്
ഹാരിസിന്റെ ഭാര്യയുമായുള്ള ബന്ധം മകന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാതാവ് സൈറാബി. ഹാ രിസും ഷൈബിനും ആദ്യം സുഹൃത്തു ക്കളായിരുന്നു. പിന്നീട് ഭാര്യയുമായി ഷൈബിന്‍ രഹസ്യ ബന്ധം പുലര്‍ത്തിയത് ഹാരി സ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതി നുശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും സൈറാബി പറഞ്ഞു.
ഹാരിസിനെതിരെ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നത് ഇരുവ ര്‍ ക്കും തടസമായിരുന്നു. ഇരുവരുടേയും ഭാഗത്തു നിന്ന് വധ ഭീഷണിയുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞി ട്ടുണ്ടെന്നും സൈറാബി വ്യക്തമാക്കി. പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. അയാളെ ഭയന്നി ട്ടാണ് ഇത്രയും കാലം പരാതി നല്‍കാതിരുന്നത്.
ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്റഫിനെ പൊലീസ് കസ്റ്റഡിയിലെടു ത്ത സാഹചര്യത്തിലാണ് മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഹാരിസിനെ ഷൈബിന്‍ നിരന്തരം ഭീഷണിപ്പെടുത്തിയി രുന്നു വെന്നും മാതാവ് പറഞ്ഞു. ഹാരിസിനെ രണ്ടു മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും കു ടുംബം ആരോപിച്ചു. ഇതിനു ശേഷമാണ് ഹാരിസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.
മകനോടൊപ്പം അബുദാബിയിലായിരിക്കെ ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മില്‍ പലവട്ടം ഫോ ണില്‍ സംസാരിച്ചിരുന്നത് താന്‍ കേട്ടിരുന്നെന്നും സൈറാബി പറ ഞ്ഞു. എന്നാല്‍ അന്നൊന്നും ഇതിനെ ക്കുറിച്ചു പറയാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഷൈബിനെ ഭയമായിരുന്നു. ഷൈബിന്‍ അറസ്റ്റിലാ യത് കൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറഞ്ഞതെന്നും സാറാബി വ്യക്തമാക്കി. തങ്ങള്‍ക്ക് നീതി വേണം. ഹാ രിസിന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നു ണ്ടെന്നും സൈറാ ബി വ്യക്തമാക്കി.












