ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം ഊഷ്മളമാക്കാന്‍ പ്രയത്നിച്ച ഭരണാധികാരിയെന്ന നിലയില്‍ ആദരം
അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റ് ഓഫിസിലും ദുഖാചരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.
ശനിയാഴ്ച രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും ദേശീയ പതാക പാതി താഴ്ത്തികെട്ടും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ആഘോഷ പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിക്കുകയായിരുന്നു.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാജ്യത്തെ സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വിയോഗത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അഗാധമായ അനുശോചനം രേഖപ്പെടുത്തി.












