സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹി തനായി. കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. അനുപമയുടെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. ഇരുവരും ഏറെക്കാലമായി പ്രണയത്തി ലായിരുന്നു
കണ്ണൂര്‍: സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാ യി. കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറായ അനുപമ ജയതി ലക് ആണ് വധു. അനുപമയുടെ വീട്ടി ലായിരുന്നു വിവാഹ ച്ചടങ്ങ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരു ന്നു. ആകാശിന്റെ ഫേസ്ബുക്ക് ചിത്ര ങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കറുത്ത താര്‍ ജീപ്പും, നായയും സേവ് ദ ഡേറ്റ് വീഡി യോയിലും ഉ ള്‍പ്പെടു ത്തിയിരുന്നു. സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തി ന് ശേഷമാണ് പാര്‍ട്ടി പുറത്താക്കിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താ ണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കു കയായിരുന്നു. സ്വര്‍ണ്ണക്കടത്ത് – കൊട്ടേഷന്‍ വിവാദ സമയത്ത് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.
ആകാശ് അടങ്ങുന്ന കൊട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ഒരു ചുമതലയും ഏല്‍പ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജന്‍ വ്യക്തമാക്കിയത്. കണ്ണിപ്പൊയില്‍ ബാബു വധക്കേസ് പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ ത്തകര്‍ക്കൊപ്പം സംഘമായി ചേര്‍ന്ന് കൊട്ടേഷന്‍ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും അര്‍ ജുന്‍ ആയങ്കിയും അടക്കമുള്ള വര്‍ എന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.
നേരത്തെ ഡിവൈഎഫ്‌ഐക്കെതിരെ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെ ന്നും അത് തുടര്‍ന്നാല്‍ പരസ്യമായി രംഗത്തെത്തേണ്ടി വരുമെന്നുമായിരുന്നു ആകാശിന്റെ വെല്ലുവിളി. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേ സില്‍ ആകാശ് പ്രതിയായിരുന്നു.