ജിദ്ദയിലെ ഒമ്പത് ഇടങ്ങളിലായാണ് അറുപതു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ജിദ്ദ : ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മാറ്റേകി മെയ് രണ്ടിന് ആരംഭിച്ച പരിപാടികള്‍ക്ക് സാക്ഷികളാകാന്‍ ആദ്യ മുന്നു ദിനം തന്നെ രണ്ട് ലക്ഷം പേരെത്തി.
ജിദ്ദ ആര്‍ട് പ്രൊമെനേഡിലാണ് സീസണ്‍ 2022 ലെ ആരംഭ ദിനങ്ങളില്‍ പരിപാടികള്‍ അരങ്ങേറുന്നത്. ആര്‍ട് പ്രൊമനേഡില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
ആയോധന കലാരൂപങ്ങളുടെ പ്രകടനവും സംഗീത നിശകളുമാണ് മുഖ്യ ആകര്‍ഷണം. നൃത്ത പരിപാടികളും വിവിധ ദിവസങ്ങളില്‍ അരങ്ങേറും,
2800 വിവിധ കലാപരിപാടികളാണ് ജിദ്ദ സീസണ്‍ 2022 ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
ജിദ്ദ സീസണ്‍ 2022 ന്റെ ഭാഗമായി നാല് രാജ്യാന്തര പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാര്‍ച്ച് 31 ന് അവസാനിച്ച റിയാദ് സീസണ്‍ വേദിയിലെത്തിയത് ഒന്നര കോടി പേരാണ്. സൗദി ജനറല്‍ എന്റര്‍ടെയ്‌മെന്റ് അഥോറിറ്റിയാണ് സീസണ്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. സംഗീതം, കല, കായിക, ഭക്ഷ്യ മേളകളുടെ സംഗമമാണ് സജ്ജമാക്കുന്നത്.