ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് താമസിക്കാന്‍ വില്ലേജ്. താമസിക്കാന്‍ ലക്ഷ്വറി ഹോട്ടലുകള്‍ക്ക് വന്‍ ചെലവു വരുന്ന സാഹചര്യത്തിലാണ് ഫാന്‍ വില്ലേജുകള്‍ തയ്യാറായിട്ടുള്ളത്.
ദോഹ : ഖത്തര്‍ ലോകകപ്പു കാണാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി താമസ സൗകര്യങ്ങള്‍ ഒരുങ്ങി. ഫാന്‍ വില്ലേജുകള്‍ എന്ന പേരിലാണ് താമസ ഇടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്ക് ക്യാബിന്‍ സ്റ്റൈല്‍ താമസ ഇടമാണ് ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ സ്വകാര്യ വീടുകള്‍ വാടകയ്ക്ക് ലഭിക്കുകയും ചെയ്യും.
ലോകകപ്പ് കാണാന്‍ ഏതൊരാള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് മരുഭൂമിയിലാണ് അത്യാധുനിക ടെന്റുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
സഫറാന്‍, റാസ് ബു ഫൊണ്ടാസ്, റൗവദാത് അല്‍ ജഹനിവിയ എന്നിവടങ്ങളിലാണ് ഇത്തരം താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഈ താമസയിടങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് എത്താന്‍ പൊതു ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ, ബിച്ചുകള്‍, ഇതര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഷോപ്പിംഗ് സെന്ററുകള്‍ എന്നിവടങ്ങളിലേക്ക് എത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരോ ക്യാബിനും ഒരു ദിവസത്തെ വാടക 207 യുഎസ് ഡോളറാണ് ( ഏകദേശം 15,000 രൂപ) . ഒരോ റൂമിലും രണ്ട് സിംഗിള്‍ ബെഡുകളോ ഒരു ഡബിള്‍ ബെഡോ ഉണ്ടാകും, ശീതികരിച്ച മുറിയില്‍ ഒരു അറ്റാച്ചഡ് ബാത്‌റൂം, റഫ്രിജറേറ്റര്‍, വൈ ഫൈ, എന്നിവയും ഉണ്ടാകും ആഴ്ചയിലൊരിക്കല്‍ ക്ലീനിംഗ്, റസ്റ്റൊറന്റ് സൗകര്യം എന്നിവയും ഉണ്ടാകും.
ലോകകപ്പ് മുഴുവന്‍ കാണാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ വാടകയിനത്തില്‍ ഏകദേശം 5,598 യുഎസ് ഡോളര്‍ ചെലവ് വരും.













