ഈദ് അവധി ദിവസങ്ങളില്‍ ദുബായ്, അബുദാബി എന്നീ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ്
അബുദാബി : വെള്ളിയാഴ്ച മുതല്‍ ഈദ് അവധി കഴിയുന്ന മെയ് ഏഴു വരെ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മവാഖ്വിഫ് അറിയിച്ചു.
ഈദ് അവധി ദിനങ്ങളിലെല്ലാം സൗജന്യ പാര്‍ക്കിംഗ് ആയത് ദുബായ്, അബുദാബി എന്നിവടങ്ങളിലെ വാഹന ഉടമകള്‍ക്ക് ആഹ്ളാദം പകരുന്നതാണ്.
مواعيد خدماتنا خلال عطلة عيد الفطر المبارك، كل عام وأنتم بخير.
Our Services During Eid Al Fitr.
Eid Mubarak. pic.twitter.com/WlJDNSJFg6— “ITC” مركز النقل المتكامل (@ITCAbuDhabi) April 29, 2022
ഇതിനൊപ്പം അബുദാബിയിലെ ദാര്‍ബ് ടോള്‍ ഗേറ്റുകളിലൂടെ ഈടാക്കുന്ന ടോള്‍ സൗജന്യമായിരിക്കും. ഏപ്രില്‍ 29 മുതല്‍ മെയ് ഏഴു വരെയാണ് ദാര്‍ബ് ടോള്‍ ഗേറ്റുകളിലൂടെ സൗജന്യ യാത്ര ചെയ്യാനാവുന്നത്.
എന്നാല്‍, മെയ് എട്ടു മുതല്‍ വീണ്ടും തിരക്കേറിയ സമയങ്ങളായ രാവിലെ ഏഴുമുതല്‍ 9 വരെയും വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെയും ടോള്‍ ഈടാക്കും.
അതേസമയം, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
സമാനമായാണ് ദുബായ് ആര്‍ടിഎയും സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്.











