നെടുമ്പാശേരിയില്‍ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയര്മാന് എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ ന്നാണ് റെയ്ഡ് നടത്തുന്നത്.
കൊച്ചി: നെടുമ്പാശേരിയില്‍ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ തൃ ക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയര്മാന് എ എ ഇബ്രാ ഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തു ന്നത്.
ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വ ര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ പോകാന്‍ ശ്രമി ക്കവേ ഇവരെ പിന്തുടര്ന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്ണക്കട്ടിക ള്‍ക്ക് ഒരു കോടിയ്ക്കു മുകളില്‍ വിലവരും. പാര്‍സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
യന്ത്രം ഇറക്കുമതി ചെയ്തത് തൃക്കാക്കര തുരുത്തേല്‍ എന്റര്‍ പ്രൈസസായിരുന്നു. ദുബായില്‍ നിന്ന് കാര്‍ ഗോ വിമാനത്തിലാണ് യന്ത്രം എത്തിയത്. നാട്ടില്‍ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്. യന്ത്രം എത്തിയ സ്ഥാപന ജീവനക്കാ രെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥാപനവുമായും സ്വര്‍ണക്കടത്തുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന് ഷാബിലിന് ബന്ധമുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചത്.
നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാ ത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്ന കാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.












