ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാന ങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി
ശ്രീനഗര്‍: ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേ ന്ദ്രമോദി. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ വിക സനത്തിന്റെ പുതിയ മാനങ്ങള്‍
സൃഷ്ടിക്കുക യാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്തീരാജ് ദിനത്തില്‍ കശ്മീരില്‍ നിന്നും ഇന്ത്യയിലെ ഗ്രാമസഭകളെ അഭിസംബോ ധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഊര്‍ജ്ജ പദ്ധതികള്‍ ഉള്‍പ്പെടെ 20,000 കോടിയുടെ വികസന പദ്ധതികളാ ണ് കശ്മീര്‍ ജനതയ്ക്കായി പ്രധാ നമന്ത്രി സമര്‍പ്പിക്കുന്നത്. ഈ വര്‍ഷത്തെ പ ഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരില്‍ ആഘോഷിക്കുന്നത് വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ ജനാ ധിപത്യം താഴേത്തട്ട് വരെ എത്തി എന്നതില്‍ അഭിമാനിക്കാം. വികസനത്തിന്റെ സന്ദേശവുമായാണ് ഞാ നിവിടെ എത്തിയിരിക്കുന്നതെന്നും ജമ്മു കശ്മീരിലെ വികസനത്തിന് വേഗം നല്‍കുന്നതിനായിട്ടാണ് 20, 000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ പുതു ചരിത്രമാണ് കശ്മീര്‍ രചിച്ചുകൊണ്ടിരിക്കുന്നത്. പൊതു സ്വകാര്യ നിക്ഷേപകര്‍ ഇ ന്ന് കശ്മീരിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 3100 കോടിയില ധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റര്‍ കു റയ്ക്കുകയും യാത്രാസമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുന്നതാണ്. 7500 കോടിയിലധികം രൂപ ചെ ലവില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹി ച്ചു.











