പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കക ത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയ രാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എല്ലാവരും ഐക്യ കണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജന്‍
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടി ക്കകത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള പാ ര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എല്ലാവരും ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജന്‍ വ്യക്തമാക്കി.
‘ഒരിക്കല്‍ പുറത്താക്കി എന്നത് കൊണ്ട് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്നില്ല. എല്ലാ മനുഷ്യര്‍ ക്കും തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരുമില്ല, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചെറിയ പിശകുകളും സംഭവിച്ചേക്കാം. അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല, തെറ്റ് തിരുത്താനുളള അവസര മാണെന്നും’ ജയരാജന്‍ വ്യക്തമാക്കി.
പി ശശിയുടെ നിയമനത്തെ എതിര്‍ത്ത് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെ ത്തിയിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാ ന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. പി ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃ ഷ്ണന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെ ന്നായുരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എ ന്ന് പി ജയരാജന്‍ തിരിച്ചടിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് 2011ല്‍ പാ ര്‍ട്ടി പുറത്താക്കിയിരുന്നു.