നാവംബര്‍, ഡിസംബര്‍ മാസത്തില്‍ ഖത്തറിലേക്ക് 12 ലക്ഷം പേര്‍ സന്ദര്‍ശനത്തിനായി എത്തുമെന്നാണ് കണക്കൂ കൂട്ടല്‍
ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം കാണാനായി പന്ത്രണ്ട് ലക്ഷം പേരെങ്കിലും എത്തുമെന്ന് ഖത്തര്‍ ടൂറിസം കണക്കൂ കൂട്ടുന്നു.
ലോകകപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കും മറ്റുമായി പതിനായിരങ്ങളാണ് ഇപ്പൊഴെ ഖത്തറിലേക്ക് എത്തുന്നത്. ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 316,000 സന്ദര്‍ശകര്‍ ഖത്തറിലെത്തി.
2020 ല്‍ 581,000 ഉം 2021 ല്‍ 611,000 പേരുമാണ് ഖത്തറിലെത്തിയത്. എന്നാല്‍, കോവിഡ് കാലത്തിനു മുമ്പ് ശരാശരി ഇരുപത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഖത്തറിലെത്തുമായിരുന്നു.
ഇക്കുറി ലോകകപ്പ് പ്രമാണിച്ച് ഡിസംബര്‍ മാസത്തില്‍ മാത്രം 12 ലക്ഷം പേര്‍ എത്തുമെന്നാണ് കരുതുന്നത്.
വേനല്‍ക്കാലം കഴിയുന്നതോടെ രാജ്യത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങും. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് ശരാശരി ആറു ലക്ഷം പേരെങ്കിലും എല്ലാമാസവും ഖത്തറിലേക്ക് എത്തുമെന്നാണ് ഖത്തര്‍ ടൂറിസം കണക്കു കൂട്ടുന്നത്.












