ടോട്ടോ-ചാന്‍: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

toto

 പ്രീതി രഞ്ജിത്ത്

ജാപ്പനീസ് എഴുത്തുകാരിയായ തെത്സുകോ കുറോയാനഗിയാണ് ”ടോട്ടോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി” എന്ന പുസ്തകത്തിന്‍റെ രചയിതാവ്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നത് അന്‍വര്‍ അലിയാണ്.

തെത്സുകോ കുറോയാനഗി തന്‍റെ മറക്കാനാവാത്ത കുട്ടിക്കാല അനുഭവങ്ങളെ അതിന്‍റെ നിഷ്‌കളങ്കത ഒട്ടും ചോര്‍ന്നുപോകാതെ വരച്ചിടുകയാണ് ഈ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്.

ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസിലാക്കാക്കാനാവാത്ത ആദ്യ സ്‌കൂളിലെ അധ്യാപിക അവളുടെ ആകാംഷകളെയും കൗതുകങ്ങളെയും വലിയ കുറ്റങ്ങളായി അമ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അവള്‍ക്കായി വേറെ നല്ല സ്‌കൂള്‍ കണ്ടു പിടിക്കാന്‍ കുഞ്ഞു ടോട്ടോയുടെ അമ്മ തീരുമാനിക്കുന്നു. പഴയ തീവണ്ടി കോച്ചുകളില്‍ നടത്തിയിരുന്ന, പ്രകൃതിയോടു ഇണങ്ങി നില്‍ക്കുന്ന ‘റ്റോമോ’ എന്ന വിദ്യാലയം മകള്‍ക്കായി അമ്മ കണ്ടെത്തുന്നതോടെ ടോട്ടോചാന്‍റെ ജീവിതം മനോഹരമാകുന്നു. അവളുടെ ഭാവനക്കനുസരിച്ച് ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറക്കാനുള്ള സ്വാതന്ത്ര്യം ആ സ്‌കൂള്‍ അനുവദിച്ചു നല്‍കുന്നു. പ്രധാന അധ്യാപകനായ കൊബായാഷി മാസ്റ്ററുമായുള്ള ആദ്യ കൂടിക്കാഴ്ച അത്യന്തം മനോഹരമായി കഥാകാരി വിവരിച്ചിരിക്കുന്നു. ആ കുട്ടിയുടെ മനസിലുള്ളതൊക്കെ തുറന്നുപറയാന്‍ അവസരം നല്‍കുകയും അവളുടെ ഓരോ വാക്കുകളും അത്യന്തം ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരിക്കുകയും ചെയ്ത മാസ്റ്റര്‍ കുഞ്ഞു ടോട്ടോച്ചാണ് ഒരു അത്ഭുതം ആയിരുന്നു.

വായനയ്ക്കിടയില്‍...: ടോട്ടോ-ചാന്‍ ...

”ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോചാന് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല. അവള്‍ പറഞ്ഞ കാര്യങ്ങളില്‍ അവള്‍ക്കൊപ്പം താല്പര്യമുള്ള മാസ്റ്റര്‍! അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ലല്ലോ. ടോട്ടോചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു.” കഥാകാരി ഇത്രയും പറഞ്ഞു വയ്ക്കുമ്പോള്‍ നമ്മളില്‍ എത്രപേര്‍ കുട്ടികളെ മുഴുവനായും ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാവാറുണ്ട് എന്ന് ഓര്‍ത്തു പോകും. ഒരുപക്ഷെ ഞാനും നിങ്ങളും ഇഷ്ടപ്പെട്ടത് നമ്മെ കേള്‍ക്കുന്ന അധ്യാപകരെ, ആളുകളെ ആയിരുന്നിരിക്കാം.

Also read:  കോവിഡ് നിയന്ത്രണം: തലസ്ഥാനത്ത്‌ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

ടോക്കിയോവിലെ റ്റൊമോ എന്ന വിദ്യാലയം വളരെ കുറച്ചു കുട്ടികള്‍ മാത്രം പഠിക്കുന്ന, കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ഭാവനയ്ക്കും അവരുടെതായ സ്വാതന്ത്ര്യം നല്‍കി വികസിപ്പിച്ചുകൊണ്ടുവരാന്‍ സഹായിച്ചിരുന്ന പഠനരീതികളുള്ള , പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഒരു സ്‌കൂള്‍ ആയിരുന്നു. ടോട്ടോച്ചാന്‍ അത്യന്തം സന്തോഷത്തോടെ വിവരിക്കുന്ന സ്‌കൂള്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ നമുക്കും ഒരു കുഞ്ഞു ടോട്ടോയായി ആ സ്‌കൂളില്‍ പഠിക്കാനും അവള്‍ സഞ്ചരിച്ചിരുന്ന പാതയോരങ്ങളിലൂടെ സഞ്ചരിക്കാനും, ആ തീവണ്ടി ക്ലാസ്സ് മുറികളില്‍ ഇരിക്കാനും, ഭക്ഷണ സമയത്ത് പാത്രം തുറന്നു കടലിലെയും മലയിലെയും വിഭവങ്ങള്‍ കാണിക്കാനും, കൊബോയോഷി മാസ്‌റെരുമായി സംസാരിക്കാനും കൊതിച്ചു പോകും. കുട്ടികള്‍ക്ക് ചിന്തിക്കാനും അവരുടെ ആശയങ്ങളെ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്ന സ്‌കൂള്‍.വളരെ സന്തോഷത്തോടെ നീങ്ങിക്കൊണ്ടിരുന്ന ജപ്പാനിലെ ജനജീവിതം യുദ്ധകെടുതികളിലെക്കും ദാരിദ്രത്തിലെക്കും നീങ്ങുന്നു.

മരുപ്പച്ച : ടോട്ടോ-ചാന്‍ ...

”ടോട്ടോച്ചാന്‍റെ വീടും ആദ്യമേ യുദ്ധത്തിന്‍റെ സാന്നിധ്യമറിഞ്ഞു. അയല്പ്പക്കങ്ങളില്‍ എല്ലാ ദിവസവും യാത്രയയപ്പുകളുണ്ടായിരുന്നു. മുതിര്‍ന്ന ആണ്‍കുട്ടികളും പുരുഷന്മാരും പാറിക്കളിക്കുന്ന പതാകകളുടെയും തിളച്ചുയരുന്ന മുദ്രവക്യങ്ങളുടെയും അകമ്പടിയോടെ യാത്ര തിരിച്ചു. കമ്പോളങ്ങളില്‍ നിന്നും ആഹാര സാധനങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു”. പുറത്തു യുദ്ധം കൊടുമ്പിരിക്കുമ്പോള്‍ ജനം ഏതു നിമിഷവും തങ്ങള്‍ക്കു മേല്‍ ഉതിര്‍ന്നു വീഴാവുന്ന അമേരിക്കന്‍ പോര്‍വിമാനങ്ങളില്‍ നിന്നുള്ള ബോംബുകളെ കുറിച്ച് ആകുലപ്പെടുകയും ചെയുന്ന ദിവസങ്ങളില്‍ ആണ് ടോട്ടോചാന്‍ താന്‍ വലുതായാല്‍ ആ സ്‌കൂളിലെ തന്നെ ഒരു അധ്യാപികയാകുമെന്ന് മാസ്‌റെര്‍ക്ക് വാക്കു കൊടുക്കുന്നത്. നിറവേറ്റപ്പെടാനാവാത്ത ആ ആഗ്രഹത്തെ ഓര്‍ത്ത് കുറെ കാലങ്ങള്‍ക്ക് ശേഷം ആ സ്‌കൂള്‍ നിന്നിരുന്ന, പിന്നീട് പാര്‍ക്കിംഗ് ഏരിയയും കടകളും ആക്കപ്പെട്ട സ്ഥലത്ത് നില്‍ക്കുമ്പോള്‍ എഴുത്തുകാരി സങ്കടപ്പെടുന്നുണ്ട്.

Also read:  പിഡിപ്പിച്ചെന്ന പരാതി കിട്ടിയിട്ടില്ല,പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം ; എല്ലാ നിയമസഹായവും നല്‍കുമെന്ന് ഷാഫി പറമ്പില്‍

തന്‍റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഓരോ സുഹൃത്തുക്കളെക്കുറിച്ചും റോക്കി എന്ന നായയെക്കുറിച്ചും അത്യന്തം ഹൃദ്യമായ വരികളാല്‍ എഴുത്തുകാരി അടയാളപ്പെടുത്തി വച്ചിരിക്കുന്നു. സ്‌നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന ഒരു അന്തരീക്ഷം പെട്ടന്ന് യുദ്ധത്തിന്‍റെ കറുത്ത പുകപടലങ്ങള്‍ വന്നു മൂടുന്നതായി നമുക്ക് അനുഭവപ്പെടും.

കുഞ്ഞു കുഞ്ഞു കുസൃതികള്‍ എല്ലാം കുറ്റമായി കണ്ടു അവളെ കുറ്റപ്പെടുത്തിയിരുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തനായി ‘ ടോട്ടോച്ചാന്‍ നീയൊരു നല്ല കുട്ടിയാട്ടോ” എന്ന് പറഞ്ഞിരുന്ന മാസ്റ്റര്‍ ആണ് എഴുത്തുകാരിയുടെ ആത്മവീര്യം കൂട്ടി ജീവിതത്തില്‍ വിജയം വരിക്കാന്‍ അവളെ സഹായിച്ചത്. നമുക്ക് ജീവിതത്തില്‍ നിഷേധിക്കപ്പെട്ടത് എന്തൊക്കെയെന്നും നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്നത് എന്തൊക്കെയെന്നും അവരുടെ കൊച്ചു സന്തോഷങ്ങളും കൌതുകങ്ങളും ഭാവനകളും വികാരവിക്ഷേപങ്ങളും മനോഹരമായി വരച്ചു വച്ചിരിക്കുന്ന ഒരു പുസ്തകം. ഒരു കൊച്ചു കുട്ടിയായി ടോട്ടോചാനോടൊപ്പം ജപ്പാനിലെ ടോക്കിയോവിലെ വീഥികളിലൂടെ കൈപിടിച്ചു നടന്ന അനുഭവം സമ്മാനിച്ച എഴുത്തുകാരിയോടു ഒരുപാട് ഇഷ്ടം തോന്നി.

അവസാന അദ്ധ്യായത്തില്‍ ബോംബേറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍ ക്ലാസ്സ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ കോച്ചുകള്‍ക്ക് മുകളില്‍ പതിച്ചപ്പോള്‍ കൊബായാഷി മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചു നിന്നിരുന്ന റ്റൊമോ എന്നാ വിദ്യാലയം ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി.

Also read:  ബയോമെട്രിക് രജിസ്‌ട്രേഷൻ കൂടുതല്‍ സമയം അനുവദിക്കില്ല; കുവൈറ്റിലെ പ്രവാസികളില്‍ 5.3 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികളില്‍ ഒന്ന്,

”ഇപ്പോള്‍ പള്ളിക്കൂടത്തെയാകമാനം മൂടിക്കൊണ്ടിരിക്കുന്ന തീനാളങ്ങളേക്കാള്‍ തീക്ഷണമായിരുന്നു സോസോക്ക് കൊബായാഷി എന്ന ഹെഡ്മാസ്‌റെര്‍ക്ക് കുട്ടികളോടുണ്ടായിരുന്ന സ്‌നേഹ വാത്സല്യങ്ങളും അധ്യാപനത്തോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത അഭിനിവേശവും”.

അതുകൊണ്ട് തന്നെ തന്‍റെ സ്‌കൂള്‍ കത്തിയെരിയുന്നത് കണ്ടു നില്‍ക്കുന്ന മാസ്‌റെര്‍ മകനോട് ചോദിക്കുന്നുണ്ട്, ”ഏതുതരം സ്‌കൂള്‍ ആയിരിക്കും നാം അടുത്ത പ്രാവശ്യം കെട്ടിയുയര്‍ത്തുക?” എന്ന്.

ടോട്ടോചാനെപ്പോലെ, അവളുടെ അമ്മയും, നായയായ റോക്കിയും, കൊബായാഷി മാസ്റ്ററും, കൂട്ടുകാരായ മിയോചാന്‍, തകാഹാഷി, വെള്ളമുയലിന്‍റെ പടം തുന്നിയഉടുപ്പണിഞ്ഞ സാക്കോയും, ടോട്ടോയെ കല്യാണം കഴിക്കില്ലെന്നു പറഞ്ഞ തയ്ജിയും, പുത്തന്‍ പന്നിവാല് പിടിച്ചു വളിച്ച ഒയെയും, പക്ഷിമൃഗാദികളെ സ്‌നേഹിച്ച അമാദേരയും, കോഴിക്കുഞ്ഞുങ്ങള്‍ ഉള്ള കിയ്‌ക്കോ ചാനും , ശ്രാധവേളയിലെ നെയ്യപ്പം കൊണ്ടുവരാമെന്നു വാക്ക് തന്നിരുന്ന മിഗിതയും, മരിച്ചുപോയ കൂട്ടുകാരന്‍ യാസ്വാക്കിച്ചാനും നമ്മുടെയും പരിചയക്കാരായി മാറും. ഞാനും കുറച്ചു മണിക്കൂറുകള്‍ ടോട്ടോചാന്റെ കൂട്ടുകാരിയായി സര്‍വ്വ സ്വാതന്ത്ര്യത്തോടെ, തുറന്ന മനസോടെ ജപ്പാനിലെ ടോക്കിയോവിലൂടെ അവളുടെ കൂടെ നടന്നു.

ടോട്ടോചാന്‍ നിങ്ങള്‍ക്കും നല്ലൊരു വായന സമ്മാനിക്കും എന്നു എനിക്കു ഉറപ്പു നല്‍കാനാകും. കാരണം ആരാണ് വീണ്ടും ഒരു കൊച്ചുകുട്ടിയാകാന്‍ ആഗ്രഹിക്കാതിരിക്കുക.

പുസ്തകം : ടോട്ടോ-ചാന്‍ ജനാലക്കരികിലെ വികൃതിക്കുട്ടി

എഴുതിയത് :

പരിഭാഷ :അന്‍വര്‍ അലി

പബ്ലിഷര്‍ : നേഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ

വില: 75 രൂപ

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES