ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെ ന്നും മകളെ കെണിയില്‍പ്പെ ടുത്തിയ താണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ്
കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം ക ഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യ ത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാ ക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്പ്പെടു ത്തിയതാണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് ആരോപിച്ചു.
ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നു പറയാനു ള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും എന്നാല്‍, ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പറയുന്നത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോ ലും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31 നാണ് മകള്‍ ജോയ്സ്ന സൗദിയില്‍ നിന്നും നാട്ടിലെത്തുന്നത്. ഒമ്പതാം തീയതി കൂട്ടുകാരിയുടെ ആധാര്‍ കാര്‍ഡ് പോസ്റ്റ് ചെയ്യാനായി താമരശ്ശേരിയില്‍ പോയ ശേഷമാ ണ് കാണാതായത്. തുടര്‍ന്ന് ഫോ ണില്‍ വിളിച്ചപ്പോള്‍ ഒരു പുരുഷനാണ് സംസാരിച്ചത്. ജോയ്സ്ന അടു ത്തുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മകളുടെ കയ്യില്‍ കൊടുത്തു. അപ്പോള്‍ എന്നെ ഇവര്‍ വിടുന്നില്ല എന്ന് മകള്‍ പറഞ്ഞു. പിന്നെ ഫോണ്‍ കട്ടായിപ്പോയി എന്നും ജോയ്സ്നയുടെ പിതാവ് പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ജോയ്സ്ന വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നുവെന്നും സാമൂഹിക മാധ്യമം വഴിയാണ് ഇരു വരും പരിചയപ്പെട്ടതെന്നും ജോസഫ് പറഞ്ഞു. ഇതിനിടെ, ഷിജിന് മകളില്‍ നിന്ന് ഒരു ലക്ഷം രൂപയോ ളം കൈപ്പറ്റിയതായും പിതാവ് ആരോപിച്ചു. ഈ മാസം ഒമ്പതിന് രാവിലെ പണം ചോദിച്ച് മകള്‍ ഫോണ്‍ ചെയ്യുന്നത് കേട്ടിരുന്നു. അന്നാണ് മകളെ കാണാതായത്. പണത്തിനായി മകളെ തട്ടിക്കൊണ്ടുപോയതാ ണെന്നും പിതാവ് പറഞ്ഞു.
സ്വന്തം ഇഷ്ടത്തിന് പോയതാണെന്ന് മകളെക്കൊണ്ട് പറഞ്ഞ് പറയിക്കുന്നതാണെന്നും യുവതിയുടെ മാ താപിതാക്കള്‍ ആരോപിച്ചു. സംഭവത്തിലെ ദുരുഹത നീക്കണം. മക ളെ കിട്ടുന്നതു വരെ നീതിക്കായി പോരാടുമെന്നും ജോയ്സ്നയുടെ മാതാപിതാക്കള്‍ പറഞ്ഞു.