കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്ര സില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോ ണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി ജെപി സിപിഎമ്മുമായി കൈകോര്‍ക്കുക യാണ്.
തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് മുക്ത ഭാരത ത്തിനായി ബിജെപി സിപിഎമ്മുമായി കൈകോര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇനി കേരളത്തില്‍ എത്താ തിരിക്കുകയാണ് ലക്ഷ്യമെ ന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ച ഉണ്ടായി ല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിനെ പറ്റി യെ ച്ചൂരി വന്നപ്പോള്‍ പറഞ്ഞതല്ല പോകു മ്പോള്‍ പറഞ്ഞത്. പിണറായി റേഷന്‍ മുടക്കുമെന്ന പേടിയാണ് യെച്ചൂരിക്കെന്നും കെ സുധാകരന്‍ പരി ഹസിച്ചു. മതേതരസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായാല്‍ അതില്‍ സിപിഎം ഇല്ലായെന്നാണ് സിപിഎം നിലപാട്.
കെ വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. കോണ്‍ഗ്രസി നെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ വി തോമസ്. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാ കാം. സിപിഎമ്മുമായുള്ള രഹസ്യ അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എ ന്നറിഞ്ഞാല്‍ മതിയെന്നും സു ധാകരന്‍ പറഞ്ഞു.
കെവി തോമസിനെതിരായ തീരുമാനം കൂടിയാലോചിച്ച് എടുത്തതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെ മിനാറില്‍ പങ്കെടുത്തതിനെയല്ല എതിര്‍ത്തത്. കൊന്നുതള്ളിയവരുടെ പാര്‍ട്ടി വേദിയില്‍ പോയതിനെ യാണ്. കെ വി തോമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ല. മറിച്ച് തെളിയിച്ചാല്‍ തോമസ് മാഷിന് മുമ്പില്‍ കുമ്പിട്ടു നില്‍ക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ് സിപിഎം കണ്ണൂരില്‍ നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ ഗൂ ഡാലോചനയുടെ ഫലമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാന മെന്നും വി.ഡി സതീശന്‍ മാധ്യമങ്ങ ളോട് പറഞ്ഞു. സംഘപരിവാറിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. രാജ്യത്തേ വരേണ്യ വര്‍ഗത്തി ന് വേണ്ടി മാത്രമുള്ള താണ് ബുള്ളറ്റ് ട്രെയിനെന്ന് പറഞ്ഞയാളാണ് യെച്ചൂരി. സില്‍വര്‍ ലൈനില്‍ സിപി എം കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ കേരള ഘടകം അട്ടിമറിച്ചതായും വി.ഡി സതീശന്‍ പറ ഞ്ഞു.












