പാസ്‌പോര്‍ട്ട് പുറംചട്ടകളുടെ മേല്‍ പരസ്യ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍ക്കുലര്‍
ദുബായ് : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുറം ചട്ടകളുടെ മേല്‍ ട്രാവല്‍ ഏജന്‍സികള്‍ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ കോണ്‍സുലേറ്റ് ജനറല്‍.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രേഖയാണെന്നും ഇതില്‍ സ്വകാര്യ ഏജന്‍സികള്‍ പരസ്യത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സര്‍ക്കുലറില്‍ അറിയിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഈ സര്‍ക്കുലര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
Important Announcement👇 pic.twitter.com/ki190CWSBl
— India in Dubai (@cgidubai) April 7, 2022
പാസ്‌പോര്‍ട്ടിന്റെ മേല്‍ച്ചട്ട പരസ്യ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നത് അത്യന്തം ഗൗരവമായ വിഷയമാണ്.
പാസ്‌പോര്‍ട്ടിനു മേല്‍ സമാനമായ സ്റ്റിക്കറുകള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് നീക്കം ചെയ്യണമെന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കി.












