കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര് ത്താ വിന്റെ ക്രൂരമര്‍ദ്ദനം. താമരശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയ സുകാരിയുമാണ് മര്‍ദനത്തിന് ഇരയായത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഭര്‍ത്താവ് മകളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. താമ രശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയസുകാരിയു മാണ് മര്‍ദനത്തിന് ഇരയായത്. ഫിനി യയുടെ ചെവി കടിച്ചു പറിച്ച ഭര്‍ത്താവ് ഷാജി മകളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിക്കുകയും കൈ ഒടിക്കുകയും ചെയ്തു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് യുവതി പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഷാജിക്കെ തിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.
മകള്‍ സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. വിവാഹം കഴിഞ്ഞ തു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവ ശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു.12 വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയു ടെയും വിവാഹം. സ്ത്രീധനമായി 50 പവന് സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായി രുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണ വും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും ഇവര്‍ പറയുന്നു.