സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കെ വി തോമസ് ഇന്ന് പങ്കെടുക്കും. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറില്‍ സംബന്ധിക്കും.
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കെ വി തോമസ് ഇന്ന് പ ങ്കെടുക്കും. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വി ജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറില്‍ സംബ ന്ധി ക്കും.
വൈകിട്ട് അഞ്ച് മണിക്കാണ് സെമിനാര്‍. സിപിഎം പരിപാടിയില്‍ പങ്കെടുത്താന്‍ നടപടി ഉണ്ടാകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് കെ വി തോമസ് സെമിനാറിന് എത്തിയിരി ക്കുന്നത്. സിപിഎം വേദിയില്‍ കെ വി തോമസ് എന്താകും പറയുക എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോ ക്കുന്നത്.അതേ സമയം അച്ചടക്ക നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും സെമി നാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് എന്നുമാണ് കെവി തോമസിന്റെ പ്രതിക രണം.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. ഇന്നലെ രാത്രിയോടെയാണ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി കെ വി തോമസ് കണ്ണൂരില്‍ എത്തിച്ചേര്‍ന്നത്. കണ്ണൂരില്‍ എത്തിയ കെവി തോമസിന് വന്‍ സ്വീകരണമാണ് ഒരു ക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീ കരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എം വി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.