നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സ ഹായിച്ചതിനാണ് അറസ്റ്റ്. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് ശങ്കര്‍ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അ റസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതി യാണ് സായ് ശങ്കര്‍. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് ശങ്കര്‍ ഇന്നലെ രാത്രി യാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായി ച്ചതിനാണ് അറസ്റ്റ്.
വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേരാണ് പ്രതികള്‍. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീ പിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെ ന്നാണ്‌ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാ ര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടി ല്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ പ്രതിയാ ക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ്
ദിലീപ് ഉപയോഗിച്ചതിന് തെളിവ്
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പല ദിവസങ്ങളിലായി ദിലീപ് ഉപ യോഗിച്ചതിന് തെളിവ് ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരു ത്തിയെന്ന് വ്യ ക്തമായെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.നടിയെ ആക്ര മിച്ച ദൃശ്യങ്ങള്‍ ദിലീപി ന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെ ടുത്തല്‍ സ്ഥിരീകരിക്കുന്ന വ സ്തുതകള്‍ ലഭിച്ചെന്നാണ് അന്വേഷണസംഘം കോടതിയെ അറിയി ച്ചത്.
ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവെ ക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റെ ഫോണി ല്‍ നിന്ന് ലഭിച്ചു. കൂട്ടു പ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോ ടതിയെ അറിയിച്ചു.
നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോ ദ്യം ചെ യ്യണമെന്നും, അതോടൊപ്പം ഫൊറന്‍സിക് പരിശോധനാഫലം മുഴുവന്‍ ലഭിച്ചശേഷം ദിലീ പിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യേണ്ട തുണ്ടെ ന്നും ക്രൈംബ്രാ ഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അടുത്ത ആഴ്ച നാട്ടിലെത്തുമെ ന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.










