ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പാചരണം ശരാശരി പതിനഞ്ചു മണിക്കൂര്‍ വരെ നീളും. വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമിടുന്ന വേളയില്‍ റമദാന്‍ കാലത്തിന് കാഠിന്യമേറും.
റമദാന്‍ നോമ്പാചരണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും പതിനഞ്ച് മണിക്കൂര്‍ വരെ നീളുന്നതാണ്. വാരാന്ത്യത്തോടെ ഗള്‍ഫ് മേഖലയില്‍ വേനല്‍ക്കാലത്തിന് തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.
വേനല്‍ക്കാലമാകുന്നതും നോമ്പ് സമയത്തിന്റെ ദൈര്‍ഘ്യമേറുന്നതും ഇക്കുറി കാഠിന്യമേറുന്ന റമദാന്‍ കാലമായി മാറും. സഹനത്തിന്റെ കാലത്തെ അതിജീവിക്കാനുള്ള കരുത്താണ് വിശ്വാസികള്‍ ഇതുവഴി നേടിയെടുക്കുന്നത്.
ദിവസത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് പലരാജ്യങ്ങളിലും നോമ്പാചരണത്തിന് ഏറ്റക്കുറച്ചിലുകളുണ്ട്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നോമ്പാചരണം ശരാശരി പതിനഞ്ച് മണിക്കൂറാണ്.
അതേസമയം, ലോകത്ത് ഏറ്റവും കുറവ് മണിക്കൂറുകള്‍ നോമ്പാചരണത്തിനുള്ളത് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലാണ്. 11 മണിക്കൂറാണ്. ന്യൂസിലാന്‍ഡില്‍ 11 മണിക്കൂറും ഇരുപതു മിനിട്ടുമാണ്.
എന്നാല്‍, ഫിന്‍ലാന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇരുപതു മണിക്കൂറാണ് നോമ്പ്. സൂര്യോദയത്തിനു മുമ്പ് തുടങ്ങി സൂര്യസ്തമയം വരെയുള്ള ദൈര്‍ഘ്യമാണ് ഇതിനു കാരണം. ഗ്രീന്‍ലാന്‍ഡിലെ ന്യൂക് പ്രവിശ്യയിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പാചരണം 19 മണിക്കൂറും 57 മിനിറ്റുമാണ് ഇവിടെ നോമ്പാചരിക്കുന്നത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 11 മണിക്കൂറും 20 മിനിറ്റുമാണ് നോമ്പ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ദൈര്‍ഘ്യമുള്ള നോമ്പാചരണം ഇവിടെയാണ്.
ലോകത്തെ വിവിധ പ്രദേശങ്ങളിലെ സമയക്രമ പ്രകാരം പത്തു മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെയാണ് നോമ്പാചരണം നീളുന്നത്.












