ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദര നുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെ യ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലാ യി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീ സ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എ ണ്ണം മൂന്നായി.
കഴിഞ്ഞ മാര്‍ച്ച് 19നാണ് ചേര്‍പ്പ് മുത്തുള്ളിയാലില്‍ ആണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെ ന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴി ഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാം പ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയുടെയും അറസ്റ്റ്.
22ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവു നാ യ്ക്കള്‍ കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേന്നു നോക്കിയപ്പോള്‍ മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതു കണ്ട് സംശയം തോന്നി. നാട്ടുകാരെക്കൂട്ടി കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തി വെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീ സ് എത്തി മൃതദേഹം പുറത്തെടുത്തു.
അതേസമയം കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരന്‍ സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോ ദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡ ര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്. സാബു വീ ട്ടില്‍ ഇല്ലെന്നു കള്ളം പറഞ്ഞതും വീട്ടിലെ ടിവി തകര്‍ന്ന നിലയില്‍ കണ്ടതും സംശയത്തിനിടയാക്കി. തുട ര്‍ന്നു നടത്തിയ ചോദ്യം ചെയ്യലാണ് സാബുവിലേക്കെത്തിച്ചത്.