വ്യാഴാഴ്ചയാണ് എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍. പുലരും വരെ നീളുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ദുബായ് : എക്‌സ്‌പോ 2020 യുടെ സമാപന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സ്‌പോ കാണാനുള്ളവരുടെ തിരക്കേറുന്നു.
192 രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. ഇന്ത്യയുടെ പവലിയനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതിരക്കാണ് അനുഭവപ്പെട്ടത്.
മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ഇന്ത്യയുടെ പവലിയനില്‍ കയറാനാകുക. എന്നാലും കാണാനെത്തുന്നവരുടെ തിരക്കിന് കുറവില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നാലു മണിക്കൂര്‍ ക്യൂ നിന്ന ശേഷമാണ് ഇന്ത്യയുടെ പവലിയനില്‍ കയറാന്‍ പറ്റിയത്. പലരും ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത് ടൈം സ്ലോട് വാങ്ങി എത്തുന്നുമുണ്ട്.
എക്‌സ്‌പോ വേദികളിലേക്കെത്താന്‍ മെട്രോ, ബസ് സര്‍വ്വീസുകള്‍ വരും ദിവസങ്ങളിലും വര്‍ദ്ധിപ്പിക്കും. സമാപന ദിവസം രാത്രി പൂര്‍ണ സമയവും മെട്രോ സര്‍വ്വീസുകള്‍ നടത്തുമെന്ന് ദുബായ് മെട്രോ അറിയിച്ചിട്ടുണ്ട്.