കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
മസ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.
പള്ളികളിലും മറ്റ് പൊതുയിടങ്ങളിലും സമൂഹ നോമ്പുതുറ നടത്തുന്നതാണ് വിലക്കിയിട്ടുള്ളത്.
നോമ്പുകാലത്തെ തറാവിഹ് നമസ്‌കാരത്തിന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അനുമതിയുണ്ട്. 12 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുക.
കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം.
പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്.
റമദാനോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാര മേളകള്‍ക്ക് അനുമതി മുന്‍കൂര്‍ വാങ്ങിച്ചിരിക്കണം. മറ്റ് പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ 70 ശതമാനം ശേഷിയില്‍ നടത്താമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.