രണ്ടു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യമന്ത്രി ക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം
ഡെല്‍ഹി : ഒമാന്‍ വിദേശ കാര്യമന്ത്രി സയിദ് ബാദര്‍ ഹമദ് ഹാമൂദ് അല്‍ ബുസെയ്ദിയുടെ രണ്ട് ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനം തുടങ്ങി. രാജ്യതലസ്ഥാനത്ത് ആദ്യമായി എത്തിയ മന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചെപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം
ഗള്‍ഫ് മേഖലയുടെ സുരക്ഷയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇരു നേതാക്കളും വിലയിിരുത്തി.
കോവിഡ് മഹാമാരി കാലത്ത് ഇരു രാജ്യങ്ങളും പരസ്പര സഹായസഹകരണത്തോടെ പ്രവര്‍ത്തിച്ചത് വ്യാപാര മേഖലയില്‍ ഗുണകരമായിരുന്നുവെന്ന് ഒമാന്‍ മന്ത്രി പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 750 കോടി ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങളും നടത്തി. പുതിയ ജനസംഖ്യാ സെന്‍സസ് പ്രകാരം ഒമാനില്‍ ആറു ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നതും ഇവരുടെ ക്ഷേമത്തിന് വേണ്ടത് ചെയ്യുമെന്നുും ബുസൈയിദി ഉറപ്പു നല്‍കി.
ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം വ്യാഴാഴ്ച വൈകീട്ട് ബുസൈയ്ദി മസ്‌കത്തിലേക്ക് മടങ്ങും.












