മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1048 പേര്‍ രോഗമുക്തി നേടി.
തുടര്‍ച്ചയായ പതിനൊന്നാം ദിവസവും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല.
രാജ്യത്ത് 3,32,323 പേര്‍ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരായപ്പോഴാണ് 331 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇപ്പോഴത്തേത്.
രോഗം കുറയുന്നുവെങ്കിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് നിലവില്‍ 28,323 പേരാണുള്ളത്. രോഗം തുടങ്ങിയ ശേഷം ഇതുവരെ 887,015 പേര്‍ക്ക് കോവീഡ് സ്ഥിരീകരിച്ചു. 856,390 പേര്‍ക്ക് രോഗം ഭേദമായി
കോവിഡ് ബാധിച്ച് ഇതുവരെ 2.302 പേരാണ് മരിച്ചത്. രാജ്യത്ത് 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു, 96.78 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു കഴിഞ്ഞു.











