കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ചങ്ങാനാശേരിയിലെ മാടപ്പള്ളിയില്‍ കെ റെയിലിനെതിരെ പ്രതിഷേധിച്ച
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാര്‍ക്കെതിരെ പോലീസ് വലിയ അതിക്രമമാണ് കാട്ടിയതെന്ന്
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍, സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നും പോലീസിനെ സമരക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
സമധാനപരമായി പ്രതിഷേധം നടത്തിയ വീട്ടമ്മമാരെ പുരുനഷ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി വാഹനങ്ങളിലേക്ക് എറിയുകയായിരുന്നുവെന്ന് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
കോണ്‍ഗ്രസ്സോ, യുഡിഎഫോ അല്ല കിടപ്പാടം നഷ്ടപ്പെടുമെമന്ന ആശങ്കയുള്ള സാധാരണക്കാരയ വീട്ടമ്മമാരാണ് അവിടെ പ്രതിഷേധിച്ചതെന്ന് വിഡി സതീശന് പറഞ്ഞു.
പോലീസ് അതിക്രമം അഴിച്ചുവിടുകയാണെങ്കില്‍ സമരം തങ്ങള്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും അന്ധത ബാധിച്ചിരിക്കുകയാണെമ്മും വിഡി സതീശന് പറഞ്ഞു.











