ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേ സില്‍ കുഞ്ഞിന്റെ അച്ഛന്‍ സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ പി താവ് സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരു ത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പൊലീസ് കേസെടു ത്തിരുന്നു.
കൊച്ചി: ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കു ഞ്ഞിന്റെ അച്ഛന്‍ സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ പിതാവ് സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേ രത്തെ പൊലീസ് കേസെടു ത്തിരുന്നു. കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാ രമാണ് അറസ്റ്റ്. ബാലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കു മെതിരെ കേസെടുത്തത്. കുട്ടിയുടെ സംര ക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസെടുത്തത്. ലഹരി മരുന്ന് വില്‍പ്പനയ്ക്കും മറ്റു ഇടപാടുകള്‍ക്കും കുട്ടികളെ മുത്തശ്ശി സിപ്സി മറയാക്കിയെന്നും പൊലീസിന്റെ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാ ല്‍ സജീവ് ഈ ചുമതല യില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേ സുകളില്‍ പ്രതി യായ മുത്തശ്ശി സിപ്‌സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.
സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാ വും സുഹൃത്തും ഹോട്ടലിലെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴികളില്‍ നിന്ന് വ്യക്തമായി.










