തലയോലപ്പറമ്പ് കീഴൂര്‍ ഡി ബി കോളേജില്‍ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘ ത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്
ഇടുക്കി : വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് കീഴൂര്‍ ഡി ബി കോളേജില്‍ നിന്ന് വിനോദയാ ത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാര്‍ഥി യാണ് മരിച്ചത്. കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്.
എം എ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭ വം. ചൊവ്വാഴ്ചയാണ് സംഘം മാങ്കുളത്ത് എത്തിയത്. പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അ ടങ്ങുന്നതായിരുന്നു സംഘം.
ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയില്‍ കാല്‍ വഴുതി ജിഷ്ണു പുഴയില്‍ വീഴുകയാ യിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ബഹ ളം കേട്ട് ഓടി എത്തിയവരും കൂടി പുഴയില്‍ നിന്ന് ജിഷ്ണുവിനെ കരയ്‌ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.












