Web Desk
മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പല കത്തുകളും ഇന്നും ആസ്വാദകലോകം ഏറെ ഇഷ്ടപ്പെടുന്നവയാണ്. അത്തരത്തിൽ ഒരിക്കൽ ഒരു ബാങ്ക് മാനേജർക്ക് ബഷീർ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് .
കത്ത് തുടങ്ങുന്നത് ഇങ്ങിനെയാണ് “പ്രിയപ്പെട്ട മാനേജർ , ഈ വരുന്നത് എന്‍റെ ഭാര്യയാണ് ,ഒരെണ്ണമേയുള്ളൂ , ഇവർക്ക് സ്വർണ്ണപണയത്തിൽ കുറെ രൂപ വേണം , വേണ്ടത് ചെയ്തു കൊടുക്കാൻ അപേക്ഷ ….സ്വന്തം വൈക്കംമുഹമ്മദ് ബഷീർ” . ചിരിയും ചിന്തയും ഒളിപ്പിച്ച ഇത്തരത്തിലെ നിരവധി കത്തുകൾ ബഷീർ എഴുതിയിട്ടുണ്ട് .
എസ് ബി ഐ ബാങ്കിൽ നിന്നും വിരമിച്ച സ്നേഹപ്രകാശൻ എന്ന വ്യക്തിയാണ് ഈ കത്ത് സൂക്ഷിച്ചു വെച്ചിരുന്നത് .മലയാള സാഹിത്യ ലോകത്തെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീർ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ജൂലായിൽ 26 വർഷം തികയുകയാണ് .കത്ത് തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ട് പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോൾ എഴുതുന്നു ബഷീറിന് തുല്യം ബഷീർ മാത്രം …
https://www.facebook.com/permalink.php?story_fbid=2720577764840194&id=100006639917872