വനിതാദിനത്തില്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയിലെ കേസ് നടപടികള്‍ നിയ ന്ത്രിച്ച് വനിതകള്‍. ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഗുരുവാ യൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതുമായി ബ ന്ധപ്പെട്ട കേസില്‍ വാദം കേട്ടത്
കൊച്ചി :വനിതാദിനത്തില്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയിലെ കേസ് നടപടികള്‍ നിയന്ത്രിച്ച് വനിതകള്‍. ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഗുരു വായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ അനുശിവരാമന്‍,വി ഷേര്‍സി, എം ആര്‍ അനിത എ ന്നിവരായിരുന്നു അംഗങ്ങള്‍.
സര്‍ക്കാരിനായി വാദം പറയനെ ത്തിയതും വനിത അഭിഭാഷകയാ യിരുന്നു. സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ എം. ആര്‍. ശ്രീലതയാണ് സര്‍ക്കാ രിനായി ഹാജരായത്. സാധാരണ മറ്റൊരു ഗവ. പ്ലീഡറാണ് ഈ കേ സില്‍ ഹാ ജരാകാറുള്ളത്. എം ആര്‍ ശ്രീലത സര്‍ക്കാരിന് വേണ്ടി ഹാജരായപ്പോള്‍ കോര്‍ട്ട് ഓഫിസ റും മറ്റ് കോടതി ജീവനക്കാരും വനിതകളായിരുന്നു. ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.