മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
തൊടുപുഴ: യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയുടെ മുഖത്ത് മുന്‍ ഭര്‍ത്താവാണ് ആസിഡ് ഒഴിച്ചത്. ഇടുക്കി ജില്ലയിലെ മുട്ടത്താണ് സംഭവം. ആക്രമണത്തി ല്‍ ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ(25) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സോനയുടെ മുന്‍ ഭര്‍ത്താവും മുട്ടം സ്വദേശിയുമായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡി യില്‍ എടുത്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് രാഹുല്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.











