
വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ല ബിലു ഹുസൈന് വധശിക്ഷ. രണ്ടാം പ്രതി ജൂവല്‍ ഹുസൈന് ജീവ പര്യന്തവും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി യാണ് വിധി പറഞ്ഞത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാ രാണ്
ആലപ്പുഴ : വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒ ന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ. ര ണ്ടാം പ്ര തി ജൂവല്‍ ഹുസൈന്‍ (24)ന് ജീവ പര്യന്ത വും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ്. ദമ്പതികളെ കൊ ലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂ പയും കവര്‍ന്ന കേസിലാണ് വിധി.
2019 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരെ തലയ്ക്ക് അടിച്ചു കൊ ലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. പിറ്റേന്നു രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ ത്.
11ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികളായ ലബിലു ഹസനും ജുവല്‍ ഹസനും വയോധിക ദമ്പ തികളെ മണ്‍വെട്ടി കൊണ്ടും കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവ ശേഷം കട ന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്.
കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചു ക ടന്നു, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്ക് പ്രതികള്‍ ശിക്ഷാര്‍ഹരാ ണെ ന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും കണ്ടെത്തി. നവംബര്‍ 7നും 10നും ചെറിയാന്റെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ അവിടെ സ്വര്‍ണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെ യ്‌തെന്നാണു കേസ്.വിചാരണ വേളയില്‍ പ്രതിഭാഗത്തിന്റെ 2 പേര്‍ ഉള്‍പ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസില്‍ ഹാജരാക്കിയിരുന്നു.