നാന്നൂറിലധികം പ്രതിനിധികള്‍, അമ്പതോളം വിദേശ നിരീക്ഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്.
കൊച്ചി : സിപിഎമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് എറണാകുളത്ത് പ്രൗഡഗംഭീര തുടക്കം. മുതിര്‍ന്ന പാര്‍ട്ടി അംഗം ആനത്തലവട്ടം ആനന്ദന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തിയതോടെ ഔദ്യോഗിക തുടക്കമായി.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് പുതിയ കേരളസൃഷ്ടിക്കുള്ള പാര്‍ട്ടി നയരേഖ അവതരിപ്പിക്കും.
CPI(M) State Conference begins with flag-raising ceremony at the venue by Com. Anathalavattam Anandan. pic.twitter.com/hOchmsaqDt
— CPI(M) Kerala (@CPIMKerala) March 1, 2022
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ബി രാഘവന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടിയുടെ ജനകീയാടിത്തറ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കുറി പാര്‍ട്ടി സമ്മേളനം മുന്നോട്ട് വെയ്ക്കുന്ന സംഘടനാ ലക്ഷ്യം. വിഭാഗീയതയും ഗ്രൂപ്പുവഴക്കും പാര്‍ട്ടിയെ ഇപ്പോള്‍ അലട്ടുന്നില്ലെന്നും ഒറ്റക്കെട്ടായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും. മാര്‍ച്ച് നാലിനാണ് പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുക.