യുക്രൈനിലെ ദോന്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. സൈനിക നീക്കങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഉത്തരവിട്ടതിനു പിന്നാ ലെ യുദ്ധത്തിലേക്കുള്ള സാധ്യതകള്‍ അടുക്കുന്നു. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്
കീവ്: യുക്രൈനിലെ ദോന്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. സൈനിക നീക്കങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഉത്തരവിട്ടതിനു പിന്നാലെ യുദ്ധത്തിലേക്കുള്ള സാധ്യതകള്‍ അടുക്കുന്നു. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന് നഗരമായ ക്രമസ്റ്റോസി ലും സ്ഫോടനമുണ്ടായി.
ഡോണ്‍ബാസില്‍ പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് നിര് ദേശം നല്കി. യുക്രൈന് സൈന്യം പ്രതിരോധിച്ചാല്‍ ശക്ത മായ തിരിച്ചടി ലഭിക്കുമെന്ന് പുടിന് മുന്നറി യിപ്പ് നല്കി. ദോന്‍ബാസിലെ യുക്രൈന് സൈന്യത്തിന്റെ നീക്കങ്ങള്‍ തടയാനും നിരായൂധീ കരണം ഉറപ്പാക്കാനും വേണ്ടിയാണ് റഷ്യ സൈനിക നടപടിക്ക് ഉത്തരവിട്ടതെന്നാണ് പുടിന് പറയുന്നത്. ആയു ധം താഴെ വെച്ച് തിരികെപ്പോവാനാണ് പുടിന് യുക്രൈന് സൈന്യത്തോട് ആവശ്യപ്പെട്ടിരി ക്കുന്നത്.
റഷ്യന്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ ഡന് നിശിതമായി വിമര്‍ശിച്ചു. നീതീകരിക്കാ നാകാത്ത ആക്ര മണമാണ്. സൈനിക നടപടി മൂലമുണ്ടാകുന്ന മരണത്തിനും നാശങ്ങള്‍ക്കുമെല്ലാം റഷ്യ യായിരിക്കും ഉത്തരവാദിയെന്ന് ബൈഡന് പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും ശക്ത മായ തിരിച്ചടി നല്‍കുമെന്നും ബൈഡന് പറഞ്ഞു.
യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്ര ശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേ ശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.