
തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഗൂഢാ ലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിന്‍, അമല്‍മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അ റസ്റ്റിലായത്
കണ്ണൂര്‍ : തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ നെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഗൂ ഢാലോചനയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമി ന്‍, അമല്‍മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അ റസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലാ യ ലിജേഷ്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരില്‍ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. എന്നാല്‍ കൃത്യ ത്തില്‍ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറ സ്റ്റ് ചെയ്തിട്ടില്ല.
വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലറാണ് അറസ്റ്റിലായ ലിജേഷ്. ഗൂഢാലോചന കുറ്റം ചുമ ത്തിയാണ് അറസ്റ്റ്. അന്ന് ഉണ്ടായ തര്‍ക്കത്തിന് ശേഷമുള്ള സം ഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ മാഹി പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. കൊ ലപാതകത്തിലെ പ്രധാന പ്രതികളിലേക്കെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചെന്നും അറസ്റ്റ് ഇന്നുണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇ ന്നലെ കസ്റ്റഡിയിലായ വരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊ ലീസിന്റെ അന്വേഷണം.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പുന്നോല്‍താഴെവയല്‍ കൊരമ്പില്‍ താ ഴെക്കുനിയില്‍ ശ്രീമുത്ത പ്പന്‍ വീട്ടില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലി ല്‍ പോയി മടങ്ങിയെത്തിയ ഹരിദാസനെ വീട്ടുകാരുടെ മുന്നില്‍ വെ ച്ചാ ണ് വകവരുത്തിയത്.