ബദല്‍ റോഡുകളുള്ള റൂട്ടുകളില്‍ ടോള്‍ ഈടാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
മസ്‌കത്ത് : രാജ്യത്ത് ചില പ്രധാന റോഡുകളില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
ബദല്‍ റോഡുകള്‍ പൂര്‍ത്തിയായ ശേഷം ഇതിന് സമാന്തരമായ റോഡുകളിലാകും ടോള്‍ ഏര്‍പ്പെടുത്തുകയെന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
നിരവധി പുതിയ റോഡുകളുടെ നിര്‍മ്മാണത്തിന് പദ്ധതി തയ്യാറായി വരുകയാണ് . നിലവിലുള്ള റോഡുകള്‍ക്ക് സമാന്തരമായി സിഗ്നലുകള്‍ ഒഴിവാക്കിയും മറ്റും അതിവേഗ യാത്ര സാധ്യമാകും വിധമാണ് പുതിയ റോഡുകള്‍ രൂപകല്പന ചെയ്യുന്നത്.
ഇരുവശങ്ങളിലും രണ്ട് ട്രാക്കുകളുള്ള നാലുവരി പാതയാണ് സാമന്തര പാതകളായി നിര്‍മ്മിക്കുക. ട്രക് ഗതഗതവും അതിവേഗ ഗതാഗതത്തിനും യോജിച്ച സംവിധാനമായിരിക്കും ഇത്. ഇതിനൊപ്പം ലിങ്ക് റോഡുകളും നിര്‍മിക്കും.
വ്യവസായ-വാണിജ്യ മേഖലകളെ ബന്ധിപ്പിക്കുന്ന റെയില്‍ വേ ട്രാക്കുകളും ഇതിനൊപ്പം നിര്‍മിക്കുന്നുണ്ട്. സൊഹാറില്‍ നിന്നും ഖസായിനിലേക്കും ജബല്‍ അക്ധറിലേക്കും പുതിയ റെയില്‍ വേ ട്രാക്കുകള്‍ നിര്‍മിക്കും. ഒമാനില്‍ നിന്ന് മസീറ ദ്വീപിലേക്ക് പുതിയ പാലവും നിര്‍മിക്കും.
നിലവിലെ ഹൈവേകളിലെ ഗതാഗത തടസ്സങ്ങള്‍ കണക്കിലെടുത്താണ് പുതിയ അതിവേഗ പാതകളും മറ്റും നിര്‍മിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.











