റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന്
ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ ഉള്ളകത്തെ കുറിച്ച് അറിയാന്‍ കൂടുതല്‍ ആകാംക്ഷ പകരുന്ന പ്രമോ വീഡിയോ ദുബായ് മീഡിയാ ഓഫീസ് പുറത്തു വിട്ടു.
നിര്‍മാണത്തിലും രൂപഭംഗിയിലും വ്യത്യസ്ഥതയുള്ള മ്യൂസിയം ഓഫ് ഫ്യൂചറിന്റെ മേല്‍ക്കൂര തുറക്കുമ്പോള്‍ ഒരു ബഹിരാകാശ കപ്പല്‍ പറന്നിറങ്ങുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.
#متحف_المستقبل.. أجمل مبنى في العالم وأحدث أيقونات #دبي المعمارية الجديدة. @MOTF … الافتتاح 22-2-2022 pic.twitter.com/sh2wAsXNlR
— Dubai Media Office (@DXBMediaOffice) February 18, 2022
ദുബായിയുടെ പ്രധാന നഗരവീഥിയായ ഷെയ്ഖ് സായിദ് റോഡിലെ മെട്രോ ലൈനിനു സമീപം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലാണ് മ്യൂസിയം ഓഫ് ഫ്യൂചര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
വീഡിയോയില്‍ കാഴ്ച കണ്ട പലരും ഈ വിസ്മയ ലോകത്ത് നേരിട്ടെത്തി ദൃശ്യങ്ങള്‍ അനുഭവച്ചറിയാനുള്ള കാത്തിരിപ്പിലാണ്. വീഡിയോ കംപ്യുട്ടര്‍ ജനറേറ്റഡ് ഇമേജറി (സിജിഐ) ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇത് യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. തൊട്ട് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Dubai 🇦🇪 😯pic.twitter.com/CKZ54nkVnd
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) February 18, 2022
ഫെബ്രുവരി 22 നാണ് മ്യൂസിയം ഓഫ് ദി ഫ്യചര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.
ഇതിനുള്ള ടിക്കറ്റ് വില്‍പന ഓണ്‍ലൈനില്‍ ആരംഭിച്ചു. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപതു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യ വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. ടിക്കറ്റ് നിരക്ക് 145 ദിര്‍ഹമാണ്.
രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെയാണ് മ്യൂസിയത്തില്‍ പ്രവേശനം. ടിക്കറ്റുകള്‍ https://museumofthefuture.ae/en എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുന്ദരമായ പതിനാല് മ്യൂസിയങ്ങളുടെ പട്ടികയില്‍ ഉദ്ഘാടനത്തിനു മുമ്പേ മ്യൂസിയം ഓഫ് ഫ്യുചര്‍ ഇടംപിടിച്ചിരുന്നു. ഏഴു നിലകളിലുള്ള കെട്ടിടം സ്റ്റീല്‍പാളികളിലാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. അറബിക് കാലിഗ്രഫിയുടെ ശില്പചാതുരിയും ചേര്‍ന്നാണ് കെട്ടിടത്തിന്റെ രൂപകല്പന
എമിറേറ്റ്സ് ടവേഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും മ്യൂസിയത്തിലേക്ക് നടന്നെത്താന്‍ പ്രത്യേകം ഫുട്ഓവര്‍ ബ്രിഡ്ജുണ്ട്. എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇന്റര്‍നാഷണല്‍ സെന്റര്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയുടെ മധ്യത്തിലാണ് ഫ്യുചര്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 77 മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം വ്യത്യസ്ത രൂപഭംഗിയിലാണുള്ളത്.