ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ മന്ത്രി എം എം മണി എംഎല്‍എ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് അന്തസ് നഷ്ടമായേനെയെന്നും എം എം മണി വിമര്‍ശിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ മന്ത്രി എം എം മണി എംഎല്‍എ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടി ല്ലെങ്കില്‍ അദ്ദേഹത്തിന് അന്തസ് നഷ്ടമായേനെയെന്നും എം എം മണി വിമര്‍ശിച്ചു.
അദ്ദേഹം നിലപാടില്ലാത്ത വ്യക്തിയാണ്. ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നതെന്നും എം എം മണി പറഞ്ഞു. നാലാംകിട നിലപാടാണ് ഗവര്‍ണര്‍ കാണിക്കു ന്നത്. ആണുങ്ങള്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മ വേണമെന്നും എംഎം മണി വിമര്‍ശി ച്ചു. ഒപ്പിടുക എന്നത് ഗവര്‍ണ റുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും എംഎം മണി ചൂണ്ടിക്കാ ട്ടി.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന ഗവര്‍ണറെ മിനി റ്റുകള്‍ നീണ്ട നാടകീയതയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീധരന് താല്‍ക്കാലിക ചുമതല നല്‍കിയതിന് പിന്നാലെയാ ണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമി ച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവാദമുണ്ടാക്കിയെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. സര്‍ക്കാ രും ഗവര്‍ണര്‍മാരും തമ്മില്‍ വിയോജിപ്പുകള്‍ സര്‍വ സാധാരണമാണെങ്കിലും നയപ്രഖ്യാപന പ്രസംഗ ത്തില്‍ ഒപ്പിടാതെ മാറി നില്‍ക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വ സംഭവങ്ങളിലൊന്നാ ണ്.

നിയമസഭാ സമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ പിണറായി നേരിട്ടെത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങിയില്ല. കര്‍ത്തയുടെ നിയമനത്തില്‍ കെ ആര്‍ ജ്യോതിലാ ല്‍ എഴുതിയ വിയോജന കത്ത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന നി ലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു. ഇതോടെയാണ് ജ്യോതി ലാലിനെ മാറ്റി ശാരദാ മുരളീധരന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഗവര്‍ണറുടെ പിടിവാശിക്ക് മു ന്നില്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നാണ് സൂചനകള്‍.