പ്രവാസികള്‍ക്ക് ദീര്‍ഘ കാല വീസ നല്‍കുന്ന പദ്ധതിക്ക് ബഹ്‌റൈനും തുടക്കമിട്ടു. നിക്ഷേപ -വ്യാപര രംഗത്തും മറ്റ് വൈദഗ്ദ്ധ്യ മേഖലകളിലേക്കും ആളുകളെ ആര്‍ഷിക്കുകയാണ് ലക്ഷ്യം.
മനാമ : ബഹ്‌റൈന്‍ നല്‍കുന്ന പത്തു വര്‍ഷത്തെ ദീര്‍ഘ കാല വീസക്ക് തുടക്കമായി. ആദ്യ വീസ നല്‍കിയത് പ്രമുഖ മലയാളി പ്രവാസ വ്യവസായിയായ എംഎ യൂസഫലിക്കാണ്.
മനാമയിലെ ഗുദൈദിയ പാലസില്‍ നടന്ന ക്യബിനറ്റ് യോഗത്തിലാണ് ആദ്യത്തെ ഗോള്‍ഡന്‍ വീസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് നല്‍കാന്‍ തീരുമാനമായത്.
ഗോള്‍ഡന്‍ വീസ ആദ്യം തനിക്ക് നല്‍കാന്‍ കാണിച്ച സ്‌നേഹത്തിന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ഖലീഫയ്ക്കും ബഹ്‌റൈന്‍ സര്‍ക്കാരിനും തന്റെ നന്ദി അറിയിക്കുന്നതായി യൂസഫലി പറഞ്ഞു.
ഈ ബഹുമതി തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും അതോടൊപ്പം എളിമയുള്ളതുമായ നിമിഷമാണന്നും അദ്ദേഹം പറഞ്ഞു.
ഗോള്‍ഡന്‍ വീസ പ്രവാസികള്‍ക്ക് നല്‍കുന്നത് ഈ രാജ്യത്തെ നിക്ഷേപ-വ്യാപാര കേന്ദ്രമാക്കുന്നതിന് ഉപകരിക്കുമെന്നും യൂസഫലി പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യേക ക്ഷണം സ്വീകരിച്ച് മനാമയില്‍ എത്തിയ യൂസഫലി ബഹ്‌റൈന്‍ രാജാവും കിരീടവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നിക്ഷേപകര്‍ക്കൊപ്പം തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ ബഹ്‌റൈനിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോള്‍ഡന്‍ വീസ പദ്ധതി പ്രഖ്യാപിച്ചത്.
നേരത്തെ, യുഎഇയിലും ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും വ്യാപര-വ്യവസായ രംഗത്ത് ശോഭിച്ചവര്‍ക്കുമാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.