ഭൂമി തരംമാറ്റല്‍ രേഖകളുടെ പേരില്‍ വായപ നല്‍കുന്നതില്‍ കാലതാമസം വരുത്തരു തെന്ന് ബാങ്കുകള്‍ ക്ക് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശം. വായ്പ അനുവദിക്കാ നുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും ഭൂമിതരം മാറ്റിക്കിട്ടാതെ സജീവന്‍ ആത്മഹ ത്യ ചെയ്ത പശ്ചാത്തലത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു
കൊച്ചി : ഭൂമി തരംമാറ്റല്‍ രേഖകളുടെ പേരില്‍ വായപ നല്‍കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് ബാങ്കുകള്‍ക്ക് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശം. ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ഓഫീസില്‍ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്കുകളുടെ ജില്ലാതല പ്രതിനിധികളുടെ യോഗത്തില്‍ വായ്പകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘുകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.ഭൂമിതരം മാറ്റിക്കിട്ടാ തെ മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കലക്ടറുടെ നിര്‍ദേശം. അടി യന്തര സാഹചര്യത്തില്‍ ബാങ്കുകള്‍ ഭൂമിയുടെ തരം സംബന്ധിച്ച് ഡാറ്റ ബാങ്ക് പരിശോധിക്കുകയും വി ല്ലേജ് ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ വായ്പകള്‍ അനുവദിക്കാന്‍ ശ്രമിക്കണ മെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഭൂമി നേരിട്ട് പരിശോധിച്ച ശേഷം തരം മാറ്റി നല്‍കാന്‍ യോഗ്യമായ ഭൂമി ആണെന്ന് ഉറപ്പാക്കി യാല്‍ മാത്രമേ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ പാടുള്ളു. മാനുഷിക പരിഗ ണന കൂടി കണക്കിലെടുത്ത് അര്‍ഹരായവര്‍ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയ ണമെന്നും കലക്ടര്‍ പറഞ്ഞു. അടിയന്തരമായി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഫാസ്റ്റ് ട്രാക്കിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് യോഗത്തില്‍ ബാങ്ക് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നിലവില്‍ വിദ്യാഭ്യാസ വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കുമാണ് പ്രധാനമായും സ്ഥലം ഈടായി നല്‍കുന്ന ത്. നാലു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ആള്‍ജാമ്യവും അതിനു മുകളിലുള്ള തുകയ്ക്ക് ഈടും നല്‍കണം.