കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാ മുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ബംഗളൂരു: കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം. കര്‍ണാടക എളി യാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരിച്ചത്. ഒരേ സമയം രണ്ടു പേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹ ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യുവാവിന് ഒരേ സമയം, രണ്ട് യുവതികളോട് പ്രണയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കര്‍ണാട കയിലെ സോമേശ്വറില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാമുകിമാരുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കുന്നതി ന് രണ്ടുപേരെയും സോമേശ്വര്‍ ബീച്ചിലേക്ക് യുവാവ് വിളിച്ചുവരുത്തി. അവിടെ വച്ച് തങ്ങളെ വഞ്ചിച്ചതാ യി ആരോപിച്ച് കാമുകനുമായി യുവതികള്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍, തന്നെ യ ല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അനുവദിക്കില്ലെന്നും വഞ്ചന അസഹനീയമാണെന്നും പറഞ്ഞ് ഒരു യുവതി കടലിലേയ്ക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയപ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്.യുവതിയെ രക്ഷിച്ച ശേഷം യുവാവ് മരണത്തിന് കീഴടങ്ങി. തിരമാലയില്‍പ്പെട്ട യുവാവിന്റെതല പാറയില്‍ ഇടിക്കുകയായി രുന്നു. അപകടം കണ്ട നാട്ടുകാര്‍ യുവാവിനെ ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോ ഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആ ശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലോയിഡ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.അതിന് ശേഷമാണ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.