കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം.
റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടിട്ടില്ല.
ആയിരത്തിലധികം പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നത്. 1002 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രണ്ട് മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 36,940 പേര്‍ രോഗം ബാധിച്ചവരാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
Daily report of #coronavirus in #SaudiArabia:
– 695,217 cases
– 649,334 recoveries
– 8,943 deaths@SaudiMOH#COVID19 https://t.co/BtGL9DkzOm pic.twitter.com/nhl28Fb5UF— Saudi Gazette (@Saudi_Gazette) February 2, 2022
സൗദിയില്‍ ആകേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 6,95,217 ആയി. രോഗമുക്തരുടെ എണ്ണം 6,49,334 ആയി. ആകെ മരണം 8,943.
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥീരീകരിച്ചവരില്‍ ഏറേയും പേര്‍ തലസ്ഥാന നഗരിയായ റിയാദിലാണ്. 1,408. ജിദ്ദ 325, ദമാം 272, മക്ക 122, ജിസാന്‍101, മദീന 86 എന്നാണ് വിവിധ നഗരങ്ങളിലെ പുതിയ രോഗികളുടെ എണ്ണം.